ന്യൂഡൽഹി: പാർട്ടിയുടെ സുവർണകാലം വരാനിരിക്കുന്നതേയുള്ളൂവെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വൻ വിജയംകൊണ്ട് സംതൃപ്തരാകരുെതന്നും കൂടുതൽ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങണമെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ.
പശ്ചിമ ബംഗാൾ, കേരളം, ഒഡിഷ സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാത്തിടത്തോളം പാർട്ടിയുടെ സുവർണകാലം പിറക്കുന്നില്ല. കേന്ദ്ര മന്ത്രി വിജയ് ഗോയലിെൻറ വസതിയിൽ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ ബൂത്തുകളിലും പ്രവർത്തകർ, എല്ലാ പഞ്ചായത്തുകളിലും പ്രാതിനിധ്യം എന്ന ലക്ഷ്യം കൈവരിക്കണം.
പാർട്ടിയുടെ സുവർണകാലം തുടങ്ങിയതായി ചില പ്രവർത്തകർ പറയുന്നു. ഒരു കാര്യം ഞാൻ വ്യക്തമാക്കെട്ട. ഇതല്ല സുവർണ യുഗം. ഇപ്പോഴും കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് അധികാരം ലഭിച്ചിട്ടില്ല. ഇൗ സംസ്ഥാനങ്ങളിൽ ഭരണം കിട്ടും വരെ പ്രവർത്തകർക്ക് വിശ്രമിക്കാൻ അവകാശമില്ല -അദ്ദേഹം പറഞ്ഞു. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും സഖ്യകക്ഷികളുമായി ചേർന്ന് ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.