അഹമ്മദാബാദ്: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ഒ.ബി.സി നേതാവ് അൽപേഷ് ഠാക്കൂർ ഗുജറാത്ത് നിയമസ ഭ ഉപതെരഞ്ഞെടുപ്പിൽ തോറ്റു. കോൺഗ്രസിലെ രഘു ദേശായിയോടാണ് തോറ്റത്.
കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് അൽപേഷ് വിജയിച്ച രധൻപൂർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോഴാണ് പരാജയപ്പെട്ടത്. ഈ മണ്ഡലത്തിൽ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നേയുള്ളൂ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഇവിടെ 9161 വോട്ടുകൾക്ക് മുന്നിലാണ്.
അൽപേഷ് ഠാക്കൂറിനൊപ്പം കോൺഗ്രസിൽ നിന്ന് രാജിവെച്ച ധവൽ സിങ് ചലയും രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാണ്. ബയാദ് മണ്ഡലത്തിൽ നിന്നാണ് ധവൽ സിങ് ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി ജാഷു പട്ടേലാണ് ഈ സീറ്റിൽ മുന്നിട്ടു നിൽക്കുന്നത്. ഠാക്കൂർ സമുദായത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു ധവൽ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.