പാറ്റകളെ കുപ്പിയിലാക്കി അടിച്ചുകൊന്ന് ബി.ജെ.പി നേതാക്കളുടെ വിചിത്ര നീക്കം: ‘പാറ്റകളല്ല കോക്രോച്ച് പാർട്ടി ഉണ്ടാക്കിയതെന്ന് ഇവരോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ!’

ബംഗളൂരു: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പിന്റെ പേരിൽ വിചിത്രമായ പ്രതിഷേധവുമായി കർണാടക മാണ്ഡ്യയിലെ ബി.ജെ.പി പ്രവർത്തകർ. വീട്ടിൽനിന്ന് പാറ്റകളെ ഒരു കുപ്പിയിലാക്കി ​ഓഫിസിലേക്ക് കൊണ്ടുവന്ന് കൊല്ലുകയായിരുന്നു. കുപ്പിതുറന്നപ്പോൾ പറന്നുപോയ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ചാണ് അടിച്ച് കൊന്നത്.

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. ‘കർണാടക ബിജെപി ഒട്ടും നിലവാരമില്ലാത്ത മണ്ടത്തരം കാണിച്ചിരിക്കുന്നു. ചില ബിജെപിക്കാർ വീട്ടിൽ നിന്ന് പാറ്റകളെ കുപ്പിയിൽ കൊണ്ടുവന്ന് ഓഫിൽ തുറന്നുവിട്ട് കൊല്ലുകയാണ്. പാറ്റകൾ ആരംഭിച്ചതല്ല കോക്രോച്ച് ജനതാ പാർട്ടിയെന്ന് ആരെങ്കിലും ഇവരോട് ഒന്ന് പറഞ്ഞുകൊടുക്കൂ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘മാണ്ഡ്യയിലെ ബി.ജെ.പിക്കാർ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ച് കൊല്ലുന്നു. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളാണെന്ന് ആരോപിച്ചാണ് ഈ നീക്കം’ -മറ്റൊരു എക്സ് ഉപയോക്താവ് ചൂണ്ടിക്കാട്ടി.

അതിനിടെ, സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നേരത്തെ, ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പി ആരോപണം കണക്കുകൾ നിരത്തി സ്ഥാപകൻ അഭിജീത്ത് ദിപ്കെ തള്ളിയിരുന്നു. പേജിന്റെ അനലിറ്റിക്‌സ് കാണിക്കുന്ന ഒരു സ്‌ക്രീൻ റെക്കോർഡിങ് അഭിജീത്ത് പുറത്തുവിടുകയും ചെയ്തു. പേജിന്റെ പ്രേക്ഷകരിൽ 94.7 ശതമാനവും ഇന്ത്യയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ശതമാനം മാത്രമാണ് പിന്തുടരുന്നത്, യു.കെയിൽ നിന്ന് 0.7 ശതമാനം. കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം പ്രേക്ഷകരുമുണ്ട്.ഇന്ത്യൻ ഫോളോവേഴ്‌സിന്റെ ഏറ്റവും ഉയർന്ന പങ്ക് ഡൽഹിയിൽ നിന്നാണ്, 9.3 ശതമാനം, ബെംഗളൂരുവിൽ നിന്ന് 6.2 ശതമാനം, മുംബൈയിൽ നിന്ന് 5.1 ശതമാനം, കൊൽക്കത്തയിൽ നിന്ന് 4.5 ശതമാനം, പൂണെയിൽ നിന്ന് 2.5 ശതമാനം എന്നിങ്ങനെയാണെന്ന് അനലിറ്റിക്‌സിൽ കാണാം. പാകിസ്താനോ ബംഗ്ലാദേശോ ഈ ലിസ്റ്റിൽ ഇല്ല.

സി.ജെ.പിയുടെ ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളും ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ബി.ജെ.പി ആരോപണം. 49 ശതമാനം പാകിസ്താനികളും 14 ശതമാനം ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ആരോപണം. അഭിജീത്ത് അക്കൗണ്ടിന്‍റെ ഡാറ്റ പുറത്തുവിട്ടതോടെ ഈ ആരോപണം പൊളിഞ്ഞു. ഇൻസ്റ്റയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സി.ജെ.പി അക്കൗണ്ട് തിരിച്ചുവന്നിട്ടുണ്ട്.

‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ (സി.ജെ.പി) എ​ന്ന ഓ​ൺ​ലൈ​ൻ മീം-​സ​റ്റ​യ​ർ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ വ​ള​രെ പെ​ട്ടെ​ന്നാ​ണ് രാ​ജ്യ​ത്തെ സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലും യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും താ​ൽ​പ​ര്യ​പൂ​ർ​വം ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ന്ന ട്രെ​ൻ​ഡു​ക​ളി​ൽ ഒ​ന്നാ​യി മാ​റി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഇ​വ​രെ ഫോ​ളോ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വെ​റും നാ​ല​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കംത​ന്നെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യേയും മ​റി​ക​ട​ന്ന് രണ്ട് കോ​ടി പി​ന്നി​ട്ടു​.

സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​ന്റെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ശേ​ഷം സൈ​ബ​ർ സ്​​പേ​സി​ൽ ത​മാ​ശ​യാ​യി ആ​രം​ഭി​ച്ച ഈ ​പ്ര​വ​ണ​ത, കൊ​ടു​ങ്കാ​റ്റി​ന്റെ വേ​ഗ​ത്തി​ലാ​ണ് ‘ജെ​ൻ​സി’ സം​സ്കാ​ര​ത്തി​ലൂ​ന്നി​യ ഒ​രു ഡി​ജി​റ്റ​ൽ പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ യൂനി​റ്റു​ക​ൾ വ​രെ രൂ​പ​പ്പെ​ട്ടുക​ഴി​ഞ്ഞു​വെ​ന്നാ​ണ് സി.​ജെ.​പി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

സു​പ്രീം​കോ​ട​തി വി​ചാ​ര​ണ വേ​ള​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് യു​വ​ജ​ന​ങ്ങ​ളെ ‘‘തൊ​ഴി​ലെ​ടു​ക്കാ​ത്ത​വ​ർ, അ​ല​സ​ന്മാ​ർ, ഇ​ന്റ​ർ​നെ​റ്റ് ലോ​ക​ത്ത് ജീ​വി​ക്കു​ന്ന പാ​റ്റ​ക​ൾ, സ​മൂ​ഹ​ത്തി​ലെ ഇ​ത്തി​ക്ക​ണ്ണി​ക​ൾ’’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. ഇ​തി​ലു​ണ്ടാ​യ രോ​ഷ​വും പ്ര​തി​ഷേ​ധ​വും പ​രി​ഹാ​സ രൂ​പേ​ണ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി ആ​യാ​ണ് മേയ് 16ന് സി.​ജെ.​പി ജ​ന്മ​മെ​ടു​ത്ത​ത്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യോ​ടും അ​ധി​കാ​ര​വ​ർ​ഗത്തോ​ടു​മു​ള്ള അ​മ​ർ​ഷ​ത്തി​ന്റെ തീ​വ്ര​ത ഈ ​പ്ര​സ്ഥാ​ന​ത്തെ വേ​ഗ​ത്തി​ൽ പ​ട​രാ​ൻ ഇ​ട​വ​രു​ത്തി​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, സി.​ജെ.​പി സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്, സാ​ധാ​ര​ണ​ക്കാ​രാ​യ നി​രാ​ശ​രാ​യ പൗ​ര​രെ പ്ര​തി​നി​ധാനം ചെയ്യു​ന്ന ഒ​രു രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ പ്ര​സ്ഥാ​ന​മാ​യി​ട്ടാ​ണ്. നി​ല​വി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ‘പാ​ഴ്’ എ​ന്നാ​ണ​വ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

‘‘മ​റ്റൊ​രു പി.​എം കെ​യ​ർ​സ് ഫ​ണ്ട് സ്ഥാ​പി​ക്കാ​നോ, നി​കു​തി​ദാ​യ​ക​രു​ടെ പ​ണ​ത്തി​ൽ ദാ​വോ​സി​ൽ പോ​യി അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നോ, അ​ഴി​മ​തി​യെ ‘ത​ന്ത്ര​പ​ര​മാ​യ ചെ​ല​വ്’ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നോ ഞ​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ല. ന​മ്മു​ടെ നി​കു​തി​പ്പ​ണം എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഉ​റ​ക്കെ, ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്’’ -അ​വ​ർ പ്ര​ഖ്യാ​പി​ക്കു​ന്നു. സ്ത്രീ ​സം​വ​ര​ണ​ത്തി​നു​വേ​ണ്ടി​യും അ​ദാ​നി-​അം​ബാ​നി​മാ​രു​ടെ ‘ഗോ​ദി മീ​ഡി​യ’​ക്കെ​തി​രെ​യും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന അ​വ​ർ, പൗ​ര​രു​ടെ വോ​ട്ട​വ​കാ​ശം റ​ദ്ദാ​ക്കി​യാ​ൽ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​റെ യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അക്കൗണ്ട് നിരോധിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്ത പ്ലാറ്റ്ഫോമിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാൽ മഹുവ മൊയ്ത്ര, കീർത്തി ആസാദ് അടക്കമുള്ളവർ പാർട്ടിയിൽ ചേർന്നു. ശശി തരൂർ, കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും കോക്രോച്ച് പാർട്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

2020-23 കാ​ല​ത്ത് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സമൂ​ഹ മാ​ധ്യ​മ സം​ഘ​ത്തി​ൽ വ​ള​ന്റി​യ​റാ​യി​രു​ന്ന, ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മെ​ടു​ത്ത അ​ഭി​ജീ​ത് ദി​പ്കെ എ​ന്ന മു​പ്പ​തു​കാ​ര​നാ​ണ് സി.​ജെ.​പി​യു​ടെ സ്ഥാ​പ​ക​ൻ. രാ​ജ്യ​ത്തെ വ്യ​വ​സ്ഥി​തി അ​ത്ര​മേ​ൽ ചീ​ഞ്ഞ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും ഇ​നി ‘പാ​റ്റ​ക​ൾ’ പു​റ​ത്തു​വ​ര​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം വെ​ബ്‌​സൈ​റ്റി​ന് രൂ​പംന​ൽ​കി​യ​ത്. ‘‘ഞ​ങ്ങ​ളു​ടെ ദ​ർ​ശ​ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ഇ​പ്പോ​ഴും വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യി ഞ​ങ്ങ​ൾ ഒ​രു മ​തേ​ത​ര, സോ​ഷ്യ​ലി​സ്റ്റ്, ജ​നാ​ധി​പ​ത്യ, ജാ​തി​വി​രു​ദ്ധ സം​ഘ​ട​ന​യാ​ണ്. ഗാ​ന്ധി, അം​ബേ​ദ്ക​ർ, നെ​ഹ്‌​റു എ​ന്നി​വ​രി​ൽനി​ന്നാ​ണ് ഞ​ങ്ങ​ൾ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്’’ -​അ​ഭി​ജീ​ത് ന​യം വ്യ​ക്ത​മാ​ക്കു​ന്നു.

ജ​ന​സം​ഖ്യ​യു​ടെ 65 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന, 35 വ​യ​സ്സി​ന് താ​ഴെ​യു​ള്ള യു​വ​ത​യു​ടെ സ്വ​പ്ന​ങ്ങ​ളെ​യും പ്ര​തീ​ക്ഷ​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​യാ​തെപോ​യ​തി​ന്റെ നി​രാ​ശ​യി​ൽനി​ന്നാ​ണ് ഈ ‘​മീം സ​റ്റ​യ​ർ രാ​ഷ്ട്രീ​യ​’ത്തി​ന്റെ പി​റ​വി. 


Tags:    
News Summary - BJP workers in Mandya Karnataka attacked cockroaches with brooms & slippers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.