കൊറോണയെ തോൽപ്പിക്കാൻ ആകാശത്തേക്ക്​ വെടിയുതിർത്ത്​ ബി.ജെ.പി വനിത നേതാവ്​

ലക്​നൗ: കോവിഡ്​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ഐക്യദീപത്തിന്​ പിന്തുണയേകാനായി ആകാശത്തേക്ക്​ വെടിയുതിർത്ത ബി.ജെ.പി വനിത നേതാവിൻെറ നടപടി വിവാദമാകുന്നു. ഉത്തർപ്രദേശിലെ ബൽറാംപൂരിലെ ബി.ജെ.പി ന േതാവ്​ മഞ്​ജു തിവാരി വെടിയുതിർക്കുന്ന വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്​.

വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബൽറാംപൂർ പൊലീസ്​ മഞ്​ജുവിനെതിരെ കേസെടുത്തിട്ടുണ്ട്​. വിനാശകാരിയായ വസ്​തു കൈവശം വെച്ചതിന്​ 1959ലെ ആയുധ നിയമത്തിലെ സെക്ഷൻ 30 ​പ്രകാരമാണ്​ കേസെടുത്തത്​.

Tags:    
News Summary - BJP woman leader fires shot in the air during 9-minute event in U.P.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.