ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മികച്ച വിജയം

അഗർത്തല: ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം. അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും ആറ്​ നഗര പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ്​ ബി.ജെ.പി മികച്ച വിജയം കാഴ്​ച വെച്ചത്. 334 ൽ 112 സീറ്റിൽ ബി.ജെ.പി നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. ശേഷിക്കുന്ന 222 സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​.

51 അംഗ അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ മുഴുവൻ സീറ്റിലും ബി.ജെ.പി വിജയിച്ചു. മുഖ്യപ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിനും സി.പി.എമ്മിനും അടിപതറി. ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും ബി.ജെ.പി മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​. പലയിടത്തും അനായാസ വിജയം നേടിയതായി കണക്കുകൾ കാണിക്കുന്നു.

തൃണമൂലിന്​ ത്രിപുരയിൽ അക്കൗണ്ട്​ തുറക്കാനാകാത്തതിന്​ പുറമെ, ഏറെക്കാലം ഭരണകക്ഷിയായ സി.പി.എമ്മിന്​ ഒ​ട്ടേറെ തദ്ദേശസ്​ഥാപനങ്ങളിൽ വിജയിക്കാനായത്​ ഒറ്റ സീറ്റിൽ മാത്രം. ​ നവംബർ 25നായിരുന്നു വോ​ട്ടെടുപ്പ്​.

2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന്​ ശേഷം സംസ്​ഥാനത്ത്​ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്​. ബി.ജെ.പി തെരഞ്ഞെടുപ്പ്​ അട്ടിമറിച്ചുവെന്ന ആരോപണവുമായി തൃണമൂൽ ​േകാൺഗ്രസ്​ രം​ഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയതി​നാൽ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നാണ്​ തൃണമൂൽ ആവശ്യം. അഗർത്തല മുനിസിൽ കോർപറേഷനിലെ അഞ്ചുവാർഡുകളിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Tripura Municipal Election Results: BJP wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.