അധികാരത്തിലെത്തിയാൽ ബംഗാൾ പൊലീസിനെക്കൊണ്ട്​ ബൂട്ട്​ നക്കിപ്പിക്കും -ബി.ജെ.പി നേതാവ്​

കൊൽക്കത്ത: പശ്ചിമ ബംഗാൾ പൊലീസിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ്​ രാജു ബാനർജി. സംസ്ഥാനത്തെ ഗുണ്ടാരാജ്​ തടയാൻ പൊലീസ്​ ഒന്നും ചെയ്യുന്നില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തിയാൽ അവരെക്കൊണ്ട്​ ബൂട്ട്​ നക്കിപ്പിക്കുമെന്നും ബാനർജി അഭിപ്രായപ്പെട്ടു.

ദുർഗാപൂരിൽ ബി.ജെ.പി പരിപാടിയിൽ സംബന്ധിക്കവേ ബാനർജി പറഞ്ഞതിങ്ങനെ: എന്താണ്​ ബംഗാളിൽ ഇന്ന്​ സംഭവിക്കുന്നത്​. ഗുണ്ടാരാജ്​ സംസ്ഥാനത്ത്​ ഇനിയും ജയിക്കുമോ? പൊലീസ്​ യാതൊരു സഹായവും നൽകുന്നില്ല. അത്തരം പൊലീസ്​ ഉദ്യോഗസ്ഥരെ എന്തുചെയ്യണം?. അവരെക്കൊണ്ട്​ ഞങ്ങൾ ബൂട്ട്​​ നക്കിപ്പിക്കും.

മമത ബാനർജിയുടെ കീഴിൽ ബംഗാളിലെ നിയമ സംവിധാനം തകർന്നെന്ന്​ ആരോപിച്ച്​ സംസ്ഥാനത്തൊട്ടാകെ ബി.ജെ.പി വലിയ പ്രചാരണത്തിലാണ്​. സ്​ത്രീ സുരക്ഷ സംസ്ഥാനത്ത്​ വളരെ മോശമാണെന്ന്​ ബി.ജെ.പി ബംഗാൾ അധ്യക്ഷൻ വിജയ്​ വർഗീയ ആരോപിച്ചു.

Tags:    
News Summary - BJP will make Bengal police lick boots, says BJP leader Raju Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.