അസം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം

അസമില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സഖ്യത്തിന് വൻ വിജയം. എണ്‍പത് മുൻസിപ്പാലിറ്റികളില്‍ 76 ഇടത്തും ബി.ജെ.പി-എ.ജി.പി സഖ്യം വിജയിച്ചു. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.

977 വാര്‍ഡുകളിൽ നടന്ന തെരഞ്ഞെടുപ്പില്‍ 807 സീറ്റും സ്വന്തമാക്കിയാണ് എന്‍.ഡി.എയുടെ വിജയം. ബി.ജെ.പി 742 സീറ്റിലും അസം ഗണപരിഷത്ത്(എ.ജി.പി) 65 സീറ്റിലും വിജയിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. 99 സീറ്റില്‍ സ്വതന്ത്രരോ മറ്റു കക്ഷികളില്‍നിന്നുള്ളവരോ വിജയിച്ചു. 57 വാർഡുകളിൽ എതിരാളികളില്ലാതെയാണ് വിജയികളെ പ്രഖ്യാപപിച്ചത്. മാര്‍ച്ച് ആറിനായിരുന്നു വോട്ടെടുപ്പ്.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിച്ച് നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്. 

Tags:    
News Summary - BJP sweeps Assam municipal body polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.