സി.എ.എയെ എതിർത്തു; രണ്ട്​ കൗൺസിലർമാരെ ബി​.ജെ.പി സസ്​പെൻഡ്​ ചെയ്​തു

മുംബൈ: പൗരത്വ ഭേദഗതി നിയമത്തോട്​ വിയോജിച്ച രണ്ട്​ കൗൺസിലർമാരെ മഹാരാഷ്​ട്ര ബി.ജെ.പി സസ്​പെൻഡ്​ ചെയ്​തു. പൗരത ്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സേലു മുനിസിപ്പൽ ചെയർപേഴ്​സൺ വിനോദ്​ ബോറഡെ, പാളം മുനിസിപ്പൽ കൗൺസ ിൽ ഡെപ്യൂട്ടി ചെയർപേഴ്​സൺ ബാലാ സാഹിബ്​ റോക്കഡെ എന്നിവരെയാണ്​ ബി.ജെ.പി സസ്​പെൻഡ്​ ചെയ്​തത്​.

​ബിജെ.പി വക്താവ്​ കേശവ്​ ഉപാധ്യായ സസ്​പെൻഷൻ ലെറ്റർ ട്വിറ്ററിൽ പോസ്​റ്റ് ​ചെയ്​തിരുന്നു. സി.എ.എയെ എതിർത്ത്​ വോട്ട്​ ചെയ്​തതിലൂടെ അംഗങ്ങൾ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന്​ ബി​.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത്​ പാട്ടീൻ വിശദീകരിച്ചു. എന്നാൽ സസ്​പെൻഷൻ എത്രകാലത്തേക്കാണെന്ന്​ വ്യക്തമല്ല.

ബി​.ജെ.പി ഭരിക്കുന്ന ​സേലു മുനിസിപ്പൽ കൗൺസിൽ സി.എ.എക്കെതിരെ ഐക്യകണ്​ഠ്യേന പ്രമേയം പാസാക്കിയത്​ സംഘ്​പരിവാർ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

Tags:    
News Summary - BJP Suspends Two Local Body Leaders For Anti-CAA Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.