പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി ബി​.ജെ.പി ഭരിക്കുന്ന മുനിസിപ്പാലിറ്റി

മുംബൈ: മഹാരാഷ്​ട്രയിലെ പർഭാനി ജില്ലയിലുള്ള ബി.ജെ.പി ഭരിക്കുന്ന സെലു മുനിസിപ്പൽ കൗൺസിൽ സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ പ്രമേയം പാസാക്കി. കൗൺസിലിലെ 27 അംഗങ്ങളും ഐക്യകണ്​ഠേനയാണ്​ പ്രമേയം പാസാക്കിയത്​. ഫെബ്രുവരി 28ന്​ പാസാക്കിയ പ്രമേയത്തിനെതിരെ യാ​തൊരു എതിർപ്പുകളു​മുണ്ടായില്ലെന്ന്​ മുനിസിപ്പൽ ചെയർപേഴ്​സൺ വിനോദ്​ ​ബോറഡെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട്​ ​െചയ്​തു.

എൻ.സി.പി, കോൺഗ്രസ്​ അംഗങ്ങളും കൗൺസിലിലെ ഏഴ്​ മുസ്​ലിം അംഗങ്ങളുമാണ്​ പ്രമേയം ആവശ്യപ്പെട്ടത്​. രാജ്യവ്യാപകമായി സി.എ.എയെ അനുകൂലിച്ച്​ കാമ്പയിൻ നടത്തുന്നതിനിടെ തങ്ങൾ ഭരിക്കുന്ന മുനിസിപ്പാലിറ്റി തന്നെ ഇത്തരം ഒരു നീക്കം നടത്തിയത്​ ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്​.

Tags:    
News Summary - BJP-ruled Local Body In Maharashtra Passes Resolution Against CAA, NRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.