ബി.ജെ.പി മതരാഷ്​ട്രീയം കളിക്കുന്നു- രാജ്​ താക്കറെ

മുംബൈ: തെരഞ്ഞെടുപ്പ്​ വിജയത്തിനായി ബി.ജെ.പി മതരാഷ്​ട്രീയം കളിക്കുകയാണെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ്​ താക്കറെ. വോട്ട്​ ലഭിക്കുന്നതിനായി ഹിന്ദുക്കൾക്കും മുസ്​ലിംകൾക്കുമിടയിൽ സ്​പർധയുണ്ടാക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി മതത്തെ ഉപയോഗിക്കുകയാണെന്നും രാജ്​ താക്കറെ പറഞ്ഞു. വിക്രോലിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമ ക്ഷേത്ര വിഷയത്തിൽ കലാപമുണ്ടാക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്​. രാമ ക്ഷേത്രം നിർമിക്കണം. എന്നാൽ തെരഞ്ഞെടുപ്പിന്​ മു​േമ്പ അത്​ നിർമിക്കണമെന്ന്​ പറയുന്നില്ല. ക്ഷേത്രമാണ്​ ആവശ്യമെങ്കിൽ അത്​ നിർമിക്കുന്നത്​ തെരഞ്ഞെടുപ്പിന്​ മു​േമ്പാ ശേഷമോയെന്ന്​ നോക്കേണ്ടതില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP plays religious politics - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.