ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളത്തിൽ പിണറായി സർക്കാറിനെയും പ്രശംസിച്ച് കോൺഗ്രസിന്റെ ദേശീയ -സംസ്ഥാന നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കിയ ശശി തരൂരിനുനേരെ സി.പി.എമ്മിന് പിന്നാലെ ചൂണ്ടയെറിഞ്ഞ് ബി.ജെ.പിയും. ശശി തരൂരിനെ കോൺഗ്രസ് അരികുവത്കരിച്ചുവെന്ന വിമർശനവുമായി ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്റെ നോമിനിയായ മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിച്ചതുതൊട്ട് തുടങ്ങിയതാണ് ഈ അരികുവത്കരണമെന്ന് അമിത് മാളവ്യ ‘എക്സി’ൽ കുറിച്ചു. ഇത്രയും ഉയർന്ന പ്രൊഫൈൽ ഇല്ലായിരുന്നുവെങ്കിൽ ശശി തരൂരിനെ വേഗത്തിൽ ഒതുക്കുമായിരുന്നു. ഗാന്ധിമാരുടെ ഉടമസ്ഥതയിലാണ് കോൺഗ്രസെന്നും ബി.ജെ.പി നേതാവ് തുടർന്നു.
അതേസമയം ഇടതും ബി.ജെ.പിയും കോൺഗ്രസും കേരള നിക്ഷേപക സംഗമത്തിൽ വേദി പങ്കിട്ട വാർത്ത പങ്കുവെച്ച്, സാമ്പത്തിക വികസനം കഴിയുന്നതും കക്ഷി രാഷ്ട്രീയത്തിനതീതമായിരിക്കണമെന്ന് തിങ്കളാഴ്ച ശശി തരൂർ ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.