Posted On
date_range Updated On
date_range വസുന്ധരയെ നീക്കണമെന്ന് ബി.ജെ.പി ഒ.ബി.സി വിഭാഗം
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വസുന്ധര രാജെയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാക്ക് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് അശോക് ചൗധരി കത്തയച്ചു. വസുന്ധര സ്ഥാനത്ത് തുടർന്നാൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ പരാജയം നേരിടും. ഇവരുടെ ഭരണരീതി സംസ്ഥാനത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ല. സമൂഹത്തിലെ കർഷകരടക്കം എല്ലാ വിഭാഗങ്ങളും അവർെക്കതിരാണ്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ കെണിയിൽ വീണിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.