അഗർത്തല: ബി.ജെ.പി ഭരിക്കുന്ന ത്രിപുരയിൽ രണ്ടു മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന തീരുമാനവുമായി കോൺഗ്രസും പ്രാദേശിക പാർട്ടിയായ ടിപ്ര മോതയും. എൻ.ഡി.എക്കെതിരായ ഇൻഡ്യ മുന്നണിയിലുള്ള സി.പി.എം രണ്ടിടങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പി നേരത്തേ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ധൻപുരിലും ബോക്സനഗറിലും മത്സരിക്കില്ലെന്ന് ത്രിപുര നിയമസഭ പ്രതിപക്ഷ നേതാവും ടിപ്ര മോത നേതാവുമായ അനിമേഷ് ദബ്ബർമ പറഞ്ഞു. തങ്ങൾ ഇടതുപക്ഷത്തോ ബി.ജെ.പിയുടെ കൂടെയോ അല്ലെന്ന് അവകാശപ്പെട്ട ദബ്ബർമ, ആരെ പിന്തുണക്കണമെന്ന തീരുമാനം അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് ഏറെ പണച്ചെലവും അധ്വാനവുമുള്ള പണിയാണെന്നും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ ഭരണകക്ഷിക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.