കലാപ സ്ഥലത്തേക്ക്​ പുറപ്പെട്ട ബി.ജെ.പി നേതാക്കൾ അറസ്​റ്റിൽ

കൊൽക്കത്ത: ബംഗാളിൽ സാമുദായിക  കലാപം നടന്ന ബാസിർഹാട്ടിലേക്ക്​​ കടക്കാൻ ശ്രമിച്ച്​ ബി.ജെ.പി നേതാക്കൾ അറസ്​റ്റിൽ. മൂന്ന്​ എം.പിമാരുൾപ്പടെയുള്ള സംഘമാണ്​​ അറസ്​റ്റിലായത്​. ബംഗാളിലെ കലാപം നടന്ന ബാസിർഹാട്ടിലേക്കുള്ള യാത്രക്കിടെ ഡംഡം എയർപോർട്ടിൽ വെച്ചാണ്​​ ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖി, സത്യപാൽ സിങ്​, ഒ.എം മാത്തുർ എന്നിവരുൾപ്പെടുന്ന സംഘത്തെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

കലാപ പ്രദേശത്തേക്ക്​ കടക്കരുതെന്ന്​ ബി.ജെ.പി നേതാക്കൾക്ക്​ പൊലീസ്​ നിർദേശം നൽകിയിരുന്നു. ഇത്​ അവഗണിച്ച്​ അവിടേക്ക്​ പോകാൻ ശ്രമിച്ചതിനാണ്​ നേതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 

ഇവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന്​ സർക്കാർ അവകാശപ്പെടുന്നുണ്ട്​. പിന്നെ എന്തിനാണ്​ സംഭവ സ്ഥലത്ത്​ കടക്കുന്നതിൽ നിന്ന്​ തങ്ങളെ വിലക്കിയതെന്തിനെന്ന്​ മനസിലാകുന്നില്ലെന്ന്​ ബി.ജെ.പി എം.പി മീനാക്ഷി ലേഖി ചോദിച്ചു.

പശ്​ചിമബംഗാളിൽ നടന്ന കലാപങ്ങൾക്കെതിരെ ബി.ജെ.പി ശനിയാഴ്​ച കൊൽക്കത്തയിൽ വൻ റാലി സംഘടിപ്പിച്ചു. അതേ സമയം, കലാപം നടന്ന പ്രദേശങ്ങൾ അതിർത്തി നഗരങ്ങളാണെന്നും ഇവിടെ കേന്ദ്രസേനയുടെ സഹകരണം ആവശ്യമാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം സഹകരിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

Tags:    
News Summary - BJP MPs including Meenakshi Lekhi arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.