Posted On
date_range Updated On
date_range ബി.ജെ.പി എം.പി രാം സ്വരൂപ് ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
ന്യൂഡൽഹി: ബി.ജെ.പി എം.പി രാം സ്വരൂപ് ശർമയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. 62 വയസായിരുന്നു.
ആർ.എം.എൽ ആശുപത്രിക്ക് സമീപത്തെ ഗോമതി അപാർട്മെന്റിലെ ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
വാതിൽ ഉള്ളിൽ നിന്ന് പുട്ടിയ നിലയിലായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റാം സ്വരൂപ് ശർമയുടെ നിര്യാണത്തെ തുടർന്ന് ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗം റദ്ദാക്കി.
2014ലാണ് അദ്ദേഹം ആദ്യമായി പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.