ട്രാഫിക് നിയമം ലംഘിച്ച് ബി.എം.ഡബ്ല്യുവിൽ പാഞ്ഞ് ബി.ജെ.പി എം.എൽ.എയുടെ മകൾ; പൊലീസിന് തെറിവിളിയും

ബംഗളൂരു: ബി.എം.ഡബ്ല്യു കാറിൽ ട്രാഫിക് സിഗ്നൽ ചാടിക്കടന്ന ബി.ജെ.പി എം.എൽ.എയുടെ മകൾ ബംഗളൂരു പൊലീസുകാരോട് അപമര്യാദയായി പെരുമാറി.

സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനോട് അവർ മോശമായി പെരുമാറിയതായും പരാതിയുണ്ട്. ബി.ജെ.പി എം.എൽ.എ അരവിന്ദ് നിംബാവലിയുടെ മകളാണ് വെള്ള ബി.എം.ഡബ്ല്യു കാർ ഓടിച്ചിരുന്നത്. ട്രാഫികിൽ ചുവപ്പ് ലൈറ്റ് കത്തിയിട്ടും അവർ വാഹനം നിർത്തിയില്ല.

ട്രാഫിക് പൊലീസുകാർ തടഞ്ഞപ്പോൾ അവരുമായി വഴക്കുണ്ടാക്കാൻ തുടങ്ങി. അവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. രാജ്ഭവനു മുന്നിലെ റോഡിൽ ആയിരുന്നു സംഭവം. പൊലീസ് ഇവരിൽനിന്നും പിഴ ഈടാക്കി. ട്രാഫിക് നിയമ ലംഘനത്തിനും അശ്രദ്ധമായി വാഹനമോടിച്ചതിനും കൂടി ആകെ 10,000 രൂപ ട്രാഫിക് പൊലീസിന് പിഴയിനത്തിൽ എം.എൽ.എയുടെ മകളിൽനിന്നും ഇടാക്കി. 

Tags:    
News Summary - BJP MLA's Daughter Jumps Signal In BMW, Allegedly Misbehaves With Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.