രാകേഷ്​ ടികായത്തിന്‍റെ ഗ്രാമത്തിൽ എം.എൽ.എയുടെ കാറിന്​ നേരെ ആക്രമണം; പിന്നിൽ കർഷക സമരക്കാരെന്ന്​ ബി.ജെ.പി

ലഖ്​നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ബി.ജെ.പി എം.എൽ.എയുടെ കാറിന്​ നേരെ ആക്രമണം. ബുധാനയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ ഉമേഷ്​ മാലിക്കിന്‍റെ കാറിന്​ നേരെയാണ്​ സിസൗലി ഗ്രാമത്തിൽ വെച്ച്​ ആക്രമണമുണ്ടായത്​​.

കർഷക സമര നേതാവ്​ രാകേഷ്​ ടികായത്തിന്‍റെ സ്വന്തം നാടാണ്​ സിസൗലി. ടികായത്തിന്‍റെ അനുയായികളാണ്​ തന്നെ ആക്രമിച്ചതെന്ന്​ മാലിക്​ പൊലീസിൽ പരാതി നൽകി. പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു​. കാറിന്​ കറുത്ത പെയിന്‍റും ചെളിയും എറിഞ്ഞ്​ വൃത്തികേടാക്കിയിട്ടുണ്ട്​.

ഗ്രാമത്തിൽ ഒരു പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ എം.എൽ.എയെ പൊലീസ്​ ഇടപട്ടാണ്​ സംഭവസ്​ഥലത്ത്​ നിന്ന്​ രക്ഷപെടുത്തിയത്​. പിന്നാലെ ബി.ജെ.പി പ്രവർത്തകർ പൊലീസ്​ സ്​റ്റേഷനിലെത്തി അടിയന്തര നടപടി ആവശ്യ​പ്പെട്ടു. ആശ്ചര്യം പ്രകടിപ്പിച്ച രാകേഷ്​ ടികായത്തിന്‍റെ മുതിർന്ന സഹോദരൻ തങ്ങളുടെ ആളുകൾക്ക്​ സംഭവത്തിൽ പങ്കില്ലെന്ന്​ വ്യക്തമാക്കി.

Tags:    
News Summary - BJP MLA's Car Attacked In Muzaffarnagar Allegedly By Rakesh Tikait's supporters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.