സമൂഹ അടുക്കളയിൽ തുപ്പിയ ബി.ജെ.പി എം.എൽ.എ ഒടുവിൽ പിഴ ഒടുക്കി തടിതപ്പി

രാജ്കോട്ട്: പാവങ്ങൾക്ക് വേണ്ടി ഭക്ഷണം തയാറാക്കുന്ന സമൂഹ അടുക്കളയിൽ തുപ്പിയ രാജ്കോട്ട് ബി.ജെ.പി എം.എൽ.എ പ്രതിഷേധം ഉയർന്നപ്പോൾ പിഴ ഒടുക്കി തടിതപ്പി. മാസ്ക് മാറ്റിയ ശേഷം അടുക്കളയുടെ നടുവിൽ തന്നെ തുപ്പുന്ന അരവിന്ദ് റെയ്യാനിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

"സർക്കാറിന്‍റെ സ്ഥലത്തോ റോഡിലോ അല്ല. തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തുപ്പുന്നത്" എന്നായിരുന്നു എം.എൽ.എ ആദ്യം നൽകിയ വിശദീകരണം. എങ്കിലും തെറ്റ് ബോധ്യപ്പെട്ടപ്പോൾ പൊതുസ്ഥലത്ത് തുപ്പിയതിന് കോർപറേഷനിൽ 500 രൂപ പിഴ അടച്ചുവെന്നും റെയ്യാനി പറഞ്ഞു. 

എം.എൽ.എ മാസങ്ങൾക്ക് മുമ്പ് പ്രാദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കമന്‍റേറ്ററെ അധിക്ഷേപിച്ചതായും പരാതിയുണ്ടായിരുന്നു. നിയമം ലംഘിക്കുന്ന സാധാരണക്കാർ ശിക്ഷിക്കപ്പെടുമ്പോൾ ബി.ജെ.പി ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ലോക് ഡൗണിൽ പാൻ ഷോപ്പുകളെല്ലാം അടച്ചിട്ടിട്ടും ബി.ജെ.പി നേതാക്കൾക്ക് ഇവയെല്ലാം സുലഭമായി ലഭിക്കുന്നതിന് ഉദാഹരണമാണ് സംഭവമെന്നും കോൺഗ്രസ് പറഞ്ഞു.

Tags:    
News Summary - BJP MLA spits in government-run kitchen for poor in Rajkot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.