കോഹ്​ലി അനുഷ്​കയെ ഡിവോഴ്​സ്​ ചെയ്യണം -ബി.ജെ.പി നേതാവ്​

ന്യൂഡൽഹി: അനുഷ്​ക ശർമയു​മായുള്ള വിവാഹബന്ധം വേർപ്പെടുത്തണമെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയോട്​ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​. അനുഷ്​ക ശർമ നിർമിച്ച ‘പാതാൾ ലോക്​’ വെബ്​​സീരീസു​മായി ബന്ധ​െപ്പട്ട വിവാദത്തെ തുടർന്നാണ്​ ബി.ജെ.പി നേതാവും എം.എൽ.എയുമായ നന്ദകി​േഷാർ ഗുർജറി​​െൻറ പ്രസ്​താവന. 

വിരാട്​ കോഹ്​ലി ഒരു ദേശഭക്തനാണ്​. ഇന്ത്യക്കായി ക്രിക്കറ്റ്​ കളിക്കുന്ന കോഹ്​​ലി ഭാര്യ അനുഷ്​ക ശർമയുമായി വിവാഹബന്ധം വേർപ്പെടുത്തണം -നന്ദകിഷോർ ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ പറയുന്നു. 

പാതാൾ ലോക്​ സീരിസിൽ അനുമതിയില്ലാതെ ത​​െൻറ ചിത്രം ഉപയോഗിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അനുഷ്​ക​ ശർമക്കെതിരെ നന്ദകിഷോർ പൊലീസിൽ പരാതി നൽകുകയും ചെയ്​തു. വെബ്​ സീരീസിന്​ വി​ലക്കേർപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട് കേന്ദ്ര വാർത്ത വിനിമയ, വിതരണ മന്ത്രി പ്രകാശ്​ ജാവ്​ദേക്കറിന്​​ കത്തയക്കുകയും ചെയ്​തു​. വെബ്​സീരീസ്​ വർഗീയ പ്രശ്​നങ്ങൾക്ക്​ കാരണമെന്ന്​ പറഞ്ഞ്​​ ദേശീയ സുരക്ഷ നിയപ്രകാരമാണ്​ പരാതി നൽകിയിരിക്കുന്നത്​. 

സീരീസിൽ ജാതീയമായി പ്രശ്​നങ്ങളുണ്ടാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കു​ന്നുവെന്ന്​ കാണിച്ച്​ ലോയേഴ്​സ്​ ഗിൽഡ്​ അംഗം വി​േരൻ ശ്രീ ഗുരുങ്​ അനുഷ്​കക്കെതിരെ നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ വെബ്​ സീരിസിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കാൻ അനുഷ്​കയോ കോഹ്​ലിയോ തയാറായിട്ടില്ല. 

അനുഷ്​ക ശർമയും സഹോദരൻ കർനേഷ്​ ശർമയും ചേർന്നാണ് പാതാൾ ലോക്​​ വെബ്​​സീരീസ്​ നിർമിച്ചിരിക്കുന്നത്​. ജയ്​ദീപ്​ അഹ്​ലാവത്​, നീരജ്​ ഗാബി, അഭിഷേക്​ ബാനർജി, ഗുൽ പനാങ്​, സ്വാസ്​തിക മുഖർജി തുടങ്ങിയവരാണ്​ പാതാൾ ലോകിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്​. 


 

Tags:    
News Summary - BJP MLA Nandkishor Gurjar asks Virat Kohli to divorce Anushka Sharma -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.