രാഹുലി​െൻറ വിനയം കണ്ടുപഠിക്കണമെന്ന്​ ബി.ജെ.പി എം.എൽ.എ

പ​നാ​ജി: കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലാ​ളി​ത്യ​വും വി​ന​യ​വും എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന്​ ഗോ​വ​യി​ലെ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റും ബി.​ജെ.​പി എം.​എ​ൽ.​എ​യു​മാ​യ മൈ​ക്ക​ൽ ലോ​ബോ. രാ​ഹു​ലി​നെ പോ​ലു​ള്ള നേ​താ​ക്ക​ളാ​ണ്​ ഇ​ന്ത്യ​ക്ക്​ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ അ​സു​ഖ​ബാ​ധി​ത​നാ​യ ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക​റി​നെ ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പാ​ൻ​ക്രി​യാ​റ്റി​ക്​ കാ​ൻ​സ​ർ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​രീ​ക​റെ ഗോ​വ​യി​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ക്കാ​നാ​യി​രു​ന്നു രാ​ഹു​ൽ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, രാ​ഹു​ൽ എ​ത്തു​േ​മ്പാ​ഴേ​ക്കും പ​രീ​ക​ർ നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ രാ​ഹു​ൽ ഗോ​വ പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഗി​രീ​ഷ്​ ചോ​ദ​ങ്ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്​ ച​ന്ദ്ര​കാ​ന്ത്​ കാ​വ്​​ലേ​ക്ക​ർ എ​ന്നി​വ​രോ​ടൊ​പ്പം നി​യ​മ​സ​ഭ​യി​ലെ ഒാ​ഫി​സി​ലെ​ത്തി​യാ​ണ് ​ഗോ​വ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

സ​ന്ദ​ർ​ശ​നം 10 മി​നി​റ്റോ​ളം നീ​ണ്ടു. താ​ൻ ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​േ​മ്പാ​ൾ രാ​ഹു​ൽ ഗാ​ന്ധി മ​ക​നോ​ട്​ നി​ര​ന്ത​രം ആ​രോ​ഗ്യ​സ്​​ഥി​തി​യെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​റു​ണ്ടെ​ന്ന്​ പ​രീ​ക​ർ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ ഗി​രീ​ഷ്​ ചോ​ദ​ങ്ക​റി​നോ​ടും ച​ന്ദ്ര​കാ​ന്ത്​ കാ​വ്​​ലേ​ക്ക​റി​നോ​ടും പ​റ​ഞ്ഞു.

Tags:    
News Summary - BJP mla gives good certificate for rahul gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.