Posted On
date_range Updated On
date_range കശ്മീരിൽ ബി.ജെ.പി നേതാവ് ജാവിദ് അഹ്മദിനെ ഭീകരർ വെടിവെച്ചുകൊന്നു
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കുൽഗാമിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവെച്ചുകൊന്നു. ജില്ലയിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളിെലാരാളായിരുന്ന ജാവിദ് അഹ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കുൽഗാമിലൈ ബ്രസ്ലൂ ജാഗിറിൽ വെടിയേറ്റ അദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം മറ്റൊരു ബി.ജെ.പി നേതാവും ഭാര്യയും അനന്ത്നാഗിൽ വെടിയേറ്റുമരിച്ചിരുന്നു. ഗുലാം റസൂൽ ദറും പത്നിയുമാണ് ആഗസ്റ്റ് ഒമ്പതിന് കൊല്ലപ്പെട്ടിരുന്നത്.
കൊലപാതകത്തെ ബി.ജെ.പിയും മറ്റു നേതാക്കളും ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.