റൗഫുദ്ദീൻ കച്ചേരിവാല
ബംഗളൂരു: വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റ് കൂടിയാണ് കച്ചേരിവാല. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർക്കൊപ്പം ചേർന്ന് അടുത്തിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബി.ജെ.പി നേതാക്കൾ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനാലാണ് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെതന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കച്ചേരിവാലയെ ആറ് വർഷത്തേക്ക് പുറത്താക്കിയത് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് ലിംഗരാജ് പാട്ടീൽ പത്രക്കുറിപ്പിൽ പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കച്ചേരിവാലയെ കമ്മിറ്റി ഒഴിവാക്കുകയും ചെയ്യുന്നതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.