ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനർജിയെ പരിഹസിച്ച് മറ്റൊ രു ബി.ജെ.പി നേതാവ് കൂടി. പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് രാഹുൽ സിൻഹയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നതെന്നാണ് രാഹുൽ സിൻഹ പരിഹസിച്ചത്.
രണ്ടാം ഭാര്യ വിദേശിയായവർക്കാണ് ഏറെയും നൊബേൽ ലഭിക്കുന്നത്. വിദേശി രണ്ടാം ഭാര്യയാകുന്നത് നൊബേൽ ലഭിക്കാനുള്ള ഡിഗ്രിയാണോ എന്ന് അറിയില്ല -രാഹുൽ സിൻഹ പരിഹസിച്ചു.
അഭിജിത് ബാനർജിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവനയെയും അദ്ദേഹം പിന്താങ്ങി. പിയൂഷ് ഗോയൽ പറഞ്ഞത് ശരിയാണ്. ഈ ആളുകൾ സാമ്പത്തിക ശാസ്ത്രത്തിന് ഇടത് ആശയങ്ങളുടെ ചായം പൂശുകയാണ്. പക്ഷേ ഈ രാജ്യത്ത് ഇടതു നയങ്ങൾ അനാവശ്യമായി മാറിയിരിക്കുകയാണെന്നും രാഹുൽ സിൻഹ പറഞ്ഞു.
2019ലെ സാമ്പത്തികശാസ്ത്ര നൊേബലിന് ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയും എസ്തർ ഡഫ്ലോ, മൈക്കൽ ക്രെമർ എന്നിവരുമാണ് അർഹരായത്. അഭിജിത്ത് ബാനർജിയുടെ ഭാര്യയാണ് എസ്തർ ഡഫ്ലോ. ആഗോളതലത്തിൽ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പുതുപരീക്ഷണ സമീപനമാണ് ഇവർക്ക് നൊബേൽ നേടിക്കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.