Posted On
date_range Updated On
date_range ചൂണ്ടുന്ന വിരലുകൾ മുറിച്ചിടുമെന്ന് ബി.ജെ.പി നേതാവ്
ലഖ്നോ: തങ്ങൾക്ക് അധികാരമുണ്ടെന്നും എതിർപ്പുമായി ചൂണ്ടുന്ന വിരലുകൾ മുറിച്ചി ടുമെന്നും മുൻ കേന്ദ്രമന്ത്രിയും ഇറ്റാവയിലെ ബി.ജെ.പി സ്ഥാനാർഥിയുമായ റാം ശങ്കർ കതാരിയ. കതാരിയക്കും ബി.ജെ.പി നേതാക്കൾക്കുമെതിരെ മായാവതി സർക്കാർ എടുത്ത കേസുകൾ പരാമർശിക്കുേമ്പാഴായിരുന്നു വിവാദ പരാമർശം. ‘കേന്ദ്രത്തിലും സംസ്ഥാനത്തും തങ്ങളാണ് അധികാരത്തിൽ. ആരെങ്കിലും വിരൽചൂണ്ടിയാൽ, അവ മുറിച്ചെറിയും -കതാരിയ പറഞ്ഞു. 11 കേസുകളാണ് കതാരിയക്കെതിരെ നിലവിലുള്ളത്. ആഗ്രയിൽനിന്നുള്ള എം.പിയായ കതാരിയ ഇത്തവണ ഇറ്റാവ മണ്ഡലത്തിലേക്ക് മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.