ബിഹാർ ബി.ജെ.പി വക്താവിന്​ വെടിയേറ്റു, നില അതീവ ഗുരുതരം

പട്​ന: ബിഹാർ ബി.ജെ.പി സംസ്ഥാന വക്താവ്​ അസ്​ഫർ ഷംസിക്ക്​ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഷംസി പട്​ന മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​.

മംഗറർ ജില്ലയിലെ ഷംസി അധ്യാപന ജോലി ചെയ്യുന്ന കോളജിൽ വെച്ച്​ ഇന്ന്​ 11.30ഓടെയാണ്​ വെടിയേറ്റത്​. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്​. ഷംസിക്ക്​ കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

ഷംസി കോളജിലെത്തി കാറിൽ നിന്നും ഇറങ്ങവേ പതിയിരുന്ന അക്രമികൾ വെടി​യുതിർക്കുകയായിരുന്നു. ഇതിനിടയിൽ ഗുരുതര പരിക്കേറ്റ ഷംസി മരണപ്പെ​ട്ടെന്ന്​ വാർത്തകൾ വരുന്നുണ്ടെങ്കിലു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Tags:    
News Summary - BJP Leader Azfar Shamsi Shot At In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.