ലഖ്നോ: യു.പിയിലെ ഭദോഹിയിൽ ഗൃഹനാഥനെ വീട്ടിൽക്കയറി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവടക്കം 22 പേർക്കെതിരെ കേസ്. ബി.ജെ.പി നേതാവും നഗരപാലിക ചെയർമാനുമായ അശോക് കുമാർ ജയ്സ്വാളിനും അനുയായികൾക്കും എതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി കത്ര ബസാറിൽ ബി.ജെ.പി നേതാവും സംഘവും വീട്ടിൽക്കയറി അക്രമിക്കുകയും ഗൃഹനാഥനായ മുസ്തഖീം കൊല്ലപ്പെടുകയും ചെയ്തിരുന്നു. അനിഷ്ടസംഭവങ്ങൾ തടയുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
മുസ്തഖീമിന്‍റെ ആട് അയൽവാസി സന്ദീപിന്‍റെ വീട്ടിൽ കയറിയതിനെത്തുടർന്നുണ്ടായ വാക്തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി പറഞ്ഞു. ചെവ്വാഴ്ച രാത്രി വൈകി മുസ്തഖീമും കുടുംബവും ഉറങ്ങിയതിനുശേഷം ജയ്സ്വാളും സംഘവും വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു. മക്കളായ സൽമാൻ, അഫ്താബ്, ഷീബ, ശബ്നം എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.