രാ​ജ​സ്​​ഥാ​നിലെ വിവാദ ബില്ലിനെ എതിർത്ത് ബി.ജെ.പി എം.എൽ.എമാർ

ജയ്പൂർ: മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ജ​ഡ്​​ജി​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ട​തി​ക​ളി​ൽ നി​യ​മ ന​ട​പ​ടി സീ​ക​രി​ക്കരു​തെന്ന ബില്ലിനെതിരെ ബി.ജെ.പി എം.എൽ.എമാർ രംഗത്ത്. എം.എൽ.എമാരായ നർപത് സിങ് രജ് വി, ഖാൻശ്യാം തിവാരി എന്നിവരാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

പുതിയ ബിൽ പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് തിവാരി പറഞ്ഞു. അടിയന്തരമായി ബിൽ കൊണ്ടു വരേണ്ട സാഹചര്യം ഇപ്പോഴില്ല. ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും തിവാരി മാധ്യമങ്ങളെ അറിയിച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയായ സർക്കാറിന്‍റെ തീരുമാനത്തെ പാർട്ടി എം.എൽ.എമാർ തന്നെ എതിർക്കുന്നത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയാണ്. 

രാ​ജ​സ്​​ഥാ​നി​ൽ മ​ന്ത്രി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ജ​ഡ്​​ജി​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ട​തി​ക​ളി​ൽ നി​യ​മ ന​ട​പ​ടി സീ​ക​രി​ക്കു​ന്ന​തും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കു​ന്ന​തും​ വി​ല​ക്ക് ഏർപ്പെടുത്തുന്ന ബില്ലാണ് ബി.​ജെ.​പി സ​ർ​ക്കാ​ർ കൊണ്ടുവന്നത്. ക്രി​മി​ന​ൽ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താനുള്ള ഒാ​ർ​ഡി​ന​ൻ​സിൽ സെ​പ്​​റ്റം​ബ​ർ ആ​റി​ന്​ ഗ​വ​ർ​ണ​ർ ക​ല്യാ​ൺ​സി​ങ്​ ഒ​പ്പു​വെ​ച്ചു.

സർക്കാർ അ​നു​മ​തി​യി​ല്ലാ​തെ അ​ഴി​മ​തി​കേ​സി​​ൽ കു​റ്റാ​രോ​പി​ത​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​മി​ല്ല. ആ​രോ​പ​ണ​ത്തി​ൽ​പെ​ട്ട​വ​രു​ടെ പ​ദ​വി, കു​ടും​ബ പ​ശ്ചാ​ത്ത​ലം, മ​റ്റു​വി​വ​ര​ങ്ങ​ൾ ഇ​വ​യൊ​ന്നും പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. ലം​ഘി​ച്ചാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ര​ണ്ടു വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്താ​മെ​ന്നും ഒാ​ർ​ഡി​ന​ൻ​സി​ൽ പ​റ​യു​ന്നു. 

കൂ​ടാ​െ​ത, സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ജ​ഡ്​​ജി​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ട​തി​ക​ൾ​ക്ക്​ സ്വ​കാ​ര്യ അ​ന്യാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തെ നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ പു​തി​യ ഒാ​ർ​ഡി​ന​ൻ​സെ​ന്നാ​ണ്​ വസുന്ധര രാജെ സ​ർ​ക്കാ​റി​​ന്‍റെ വാ​ദം.

Tags:    
News Summary - BJP Lawmakers Critic's Rajasthan's 'Gag Law' -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.