കർണ്ണാടകയിലും ദേശീയ പൗരത്വ രജിസ്​റ്റർ നടപ്പാക്കാൻ നീക്കം

ബംഗളുരു: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ അസമിന്​ പിന്നാലെ കർണ്ണാടകയിലും ദേശീയ പൗരത്വ രജിസ്​റ്റർ നടപ്പാക്കാൻ നീക്കം. രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്​റ്റർ നടപ്പാക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അതിർത്തിക്കപ്പുറത്തു നിന്ന്​ ആളുകളെത്തി താമസമാക്കുന്ന സംസ്ഥാനങ്ങളിലൊന്ന്​ കർണാടകയാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മൈ പറഞ്ഞു​.

ഒരുപാട്​ പ്രശ്​നങ്ങൾ കർണാടകയിലുണ്ട്​. അതിനാൽതന്നെ തങ്ങൾ മുഴുവൻ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്​. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയശേഷം മുന്നോട്ട് ​പോകുമെന്നും ബസവരാജ്​ ബൊമ്മൈ വ്യക്തമാക്കി.

‘‘മുതിർന്ന ഉദ്യോഗസ്ഥരോട്​ നിയമത്തെ കുറിച്ച്​ പഠിക്കാൻ പറഞ്ഞിട്ടുണ്ട്​. ബംഗളുരുവിലും മറ്റ്​ വലിയ നഗരങ്ങളിലും വിദേശികൾ വന്ന്​ താമസമാക്കിയിട്ടുണ്ട്​. അവർ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നതായ വിവരം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ചിലർ അറസ്​റ്റ്​്​ ചെയ്യപ്പെട്ടിട്ട​ുണ്ട്​. ഇൗ ആഴ്​ച തന്നെ ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച്​ വ്യക്തമായ തീരുമാനമെടുക്കും.’’ ബസവരാജ്​ പറഞ്ഞു.

അസമാണ്​ നിലവിൽ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കിയ ഏക സംസ്ഥാനം​. ആഗസ്​റ്റ്​ 31ന്​ പുറത്തുവിട്ട അന്തിമ പട്ടികയിൽ 19 ലക്ഷം ആളുകളാണ്​ പുറത്തായത്​.

Tags:    
News Summary - BJP govt in Karnataka mulling to bring in NRC to identify ‘illegal migrants’ -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.