ബംഗളൂരു: ദാവൻകരെ, മംഗളൂരു സിറ്റി കോർപറേഷനുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 14 നഗര തദ് ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. ലോക്സ ഭ തെരഞ്ഞെടുപ്പിലെ നേട്ടത്തിനു പിന്നാലെ കോൺഗ്രസിൽനിന്ന് മംഗളൂരു സിറ്റി കോർപറേഷ ൻ പിടിച്ചെടുത്തത് ബി.ജെ.പിക്ക് നേട്ടമായി.
മംഗളൂരുവിനുപുറമെ ടൗൺ പഞ്ചായത്തുകളാ യ ജോഗ്, കുന്ദഗോള എന്നിവിടങ്ങളിൽ മാത്രമാണ് ബി.ജെ.പിക്ക് ഭരണം ഉറപ്പിക്കാനായത്. മറ് റിടങ്ങളിൽ കോൺഗ്രസും ജെ.ഡി.എസുമാണ് മുന്നേറിയത്. കനകപുര സിറ്റി മുനിസിപ്പൽ കൗൺസിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം നിലനിർത്തി.
ദാവൻകരെ സിറ്റി കോർപറേഷനിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ല. ദാൻവകരെയിൽ 22 സീറ്റുകൾ നേടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ കഴിയാതെ കോൺഗ്രസിന് ഭരണം നഷ്ടമായി.
തെരഞ്ഞെടുപ്പ് നടന്ന 14 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പത്തിടങ്ങളിലാണ് ആർക്കും ഭൂരിപക്ഷം നേടാൻ കഴിയാതെയിരുന്നത്. തെരഞ്ഞെടുപ്പ് നടന്ന 418 സീറ്റുകളിൽ 151ൽ കോൺഗ്രസ് വിജയിച്ചു. 125 സീറ്റിലാണ് ബി.ജെ.പി വിജയിച്ചത്.
ജെ.ഡി.എസിന് 63 സീറ്റുകളാണ് നേടാനായത്. സി.പി.എം ഒരു സീറ്റിലും സ്വതന്ത്രർ 55 സീറ്റിലും മറ്റുള്ളവർ 23 സീറ്റിലും വിജയിച്ചു. കോലാറിലെ കെ.ജി.എഫ് സിറ്റി മുനിസിപ്പൽ കൗൺസിലിലാണ് സി.പി.എം ഒരു സീറ്റിൽ വിജയിച്ചത്. ആറു സിറ്റി മുനിസിപ്പൽ കൗൺസിലുകളിൽ കനകപുര കോൺഗ്രസ് നേടിയതൊഴിച്ചാൽ മറ്റ് അഞ്ചെണ്ണത്തിലും ആർക്കും ഭൂരിപക്ഷമില്ല. ചിന്താമണിയിൽ ജെ.ഡി.എസ് 14 സീറ്റ് നേടിയെങ്കിലും ഭൂരിപക്ഷം നേടാനായില്ല.
ഗൗരി ബിദനൂർ, കെ.ജി.എഫ്, മുളബാഗൽ, കോലാർ എന്നിവിടങ്ങളിലും ആർക്കും ഭൂരിപക്ഷമില്ല. ആറു സിറ്റി മുനിസിപ്പൽ കൗൺസിലിലും ബി.ജെ.പിക്ക് മൂന്നുസീറ്റിൽ കൂടുതൽ നേടാനായില്ല. മഗഡി, ബിരൂർ, കാംപ്ലി എന്നീ മൂന്നു ടൗൺ മുനിസിപ്പൽ കൗൺസിലുകളിലും ആർക്കും ഭൂരിപക്ഷം നേടാനായില്ല. ടൗൺ പഞ്ചായത്തുകളിൽ കുന്ദഗോളയും ജോഗും ബി.ജെ.പി നേടിയപ്പോൾ കുഡ് ലിഗിയിൽ ആർക്കും ഭൂരിപക്ഷമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.