നരേന്ദ്രമോദി

മോദിയെ ഭീകരവാദിയെന്ന് വിളിച്ചു; ഖാർഗെക്കെതിരെ ബി.ജെ.പി കമീഷന് മുന്നിൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ‘ഭീ​ക​ര​വാ​ദി’​യെ​ന്ന് ആ​ക്ഷേ​പി​ച്ചു​വെ​ന്ന വി​വാ​ദ​ത്തി​ൽ, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​വാ​ദം പ്ര​ചാ​ര​ണ വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം അ​തി​രു​വി​ട്ട​താ​ണെ​ന്നും, കേ​വ​ലം രാ​ഷ്‍ട്രീ​യ വി​മ​ർ​ശ​ന​ത്തി​ന​പ്പു​റം അ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ അ​ന്ത​സ്സ് ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ബി.​ജെ.​പി ആ​രോ​പി​ക്കു​ന്നു.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ മ​നോ​വി​ഷ​മ​വും ആ​ത്മ​രോ​ഷ​വും ഉ​ള്ള​തു​കൊ​ണ്ടാ​ണ് ക​മീ​ഷ​ന്‍റെ പ​ക്ക​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു, നി​ർ​മ​ല സീ​താ​രാ​മ​ൻ, അ​ർ​ജു​ൻ റാം ​മേ​ഘ്‍വാ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം അ​റി​യി​ച്ചു. കേ​വ​ലം ബി.​ജെ.​പി​യു​ടെ വി​ഷ​യ​മ​ല്ല രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ട്ടി​യു​ടേ​ത​ല്ല, രാ​ജ്യ​ത്തി​ന്‍റേ​താ​ണെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഖാ​ർ​ഗെ മാ​പ്പു​പ​റ​യ​ണ​മെ​ന്നും റി​ജി​ജു ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി ക​മീ​ഷ​ൻ സ്വീ​ക​രി​ച്ചെ​ന്നും, അ​തി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​ക​ണം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ തീ​വ്ര​വാ​ദി എ​ന്നു​വി​ളി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യോ​ട് 24 മ​ണി​ക്കൂ​റി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ർ​ഗെ​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - BJP files complaint against Kharge for calling Modi a terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.