Posted On
date_range Updated On
date_range മോർബി പാലം ദുരന്തം: രക്ഷാപ്രവർത്തനത്തിന് നദിയിൽ ചാടി സീറ്റ് നേടി ബി.ജെ.പി മുൻ എം.എൽ.എ
ന്യൂഡൽഹി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാല അപകടത്തിനിടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ മുൻ എം.എൽ.എ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും. 60 കാരനായ കാന്തിലാൽ അമൃതിയയാണ് സ്ഥാനാർഥി.
ഒക്ടോബർ 30നുണ്ടായ തൂക്കുപാല അപകടത്തെ തുടർന്ന് ഇദ്ദേഹം രക്ഷാപ്രവർത്തനത്തിലേർപ്പെടുന്ന വിഡിയോ പ്രചരിച്ചിരുന്നു. ജീവൻ രക്ഷാ ജാക്കറ്റ് ധരിച്ച് നദിയിൽ ചാടി അപകടത്തിൽ പെട്ട ആളുകളെ രക്ഷിക്കാനായി ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്.
ഈ നടപടിയാണ് അദ്ദേഹത്തിന് മോർബിയിലെ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം, നിലവിലെ മോർബി എം.എൽ.എ ബ്രിജേഷ് മെർജക്ക് സീറ്റില്ല.
ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.