ഉദ്ദവ്​ താക്കറെയെ വിമർശിച്ച ബി.ജെ.പി എം.പിക്ക്​ സീറ്റില്ല

മുംബൈ: ശിവസേന നേതാവ്​ ഉദ്ദവ്​ താക്കറെയെ വിമർശിച്ച ബി.ജെ.പി എം.പി കൃതി സോമയ്യക്ക്​ സീറ്റില്ല. മുംബൈ നോർത്ത്​ ഈ സ്​റ്റ്​ ലോക്​സഭാ മണ്ഡലത്തിൽ നിന്ന്​ രണ്ടു തവണ വിജയിച്ച വ്യക്തിയാണ്​ സോമയ്യ. സിറ്റിങ്​ സീറ്റിൽ സോമയ്യ തന്നെ മത്സരിക്കുമെന്ന്​ തീരുമാനിച്ചിരുന്നെങ്കിലും ശിവസേനയുടെ സമ്മർദ്ദം മൂലം ബി.ജെ.പി സ്ഥാനർഥികളുടെ ലിസ്​റ്റിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

സോമയ്യക്ക്​ പകരം മനോജ്​ കോട്ടലാണ്​ മുംബൈ നോർത്ത്​ ഈസിറ്റിനെ പ്രതിനിധീകരിക്കുക. മുംബൈയിലെ ബി.ജെ.പിയുടെ കരുത്തുറ്റ നേതാവാണ്​ സോമയ്യ. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റ്​ നിഷേധിക്ക​െപ്പട്ട ഏക സിറ്റിങ്​ എം.പിയും ഇദ്ദേഹമാണ്​.

Tags:    
News Summary - BJP Drops Lawmaker Kirit Somaiya As Candidate - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.