ബി.ജെ.പിയുടേത്​ പക്കോഡ രാഷ്​ട്രീയമെന്ന്​ ഉവൈസി


ഹൈദരാബാദ്​: ബി.ജെ.പി പക്കോഡ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ എ.​െഎ.എം.​െഎ.എ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ‘പത്​മാവത്​’ വിഷയത്തിൽ ബി.ജെ.പി അക്രമികൾക്ക്​ ചുവപ്പുപരവതാനി വിരിച്ചു നൽകിയിരിക്കുകയാണ്​. പ്രതിഷേധക്കാർ നിയമം കൈയിലെടുക്കുകയും  കുട്ടികൾക്കെതിരെ പോലും അക്രമം അഴിച്ചു വിടുകയും പൊതുമുതൽ തീയിട്ട്​ നശിപ്പിക്കുകയും ​ ചെയ്തിരിക്കുന്നു. ഇതെല്ലാം ബി.ജെ.പിയുടെ പിന്തുണയോടെയാണ്​ നടക്കുന്നത്​. ​പ്രധാനമന്ത്രിയും അദ്ദേഹത്തി​​​െൻറ പാർട്ടിയും അക്രമികളോട്​ കീഴടങ്ങാൻ ആവശ്യപ്പെടണം’’-ഉവൈസി പറഞ്ഞു.

മോദി 56 ഇഞ്ച്​ നെഞ്ചളവ്​ കാണിക്കുന്നത്​ മുസ്​ലിംകളോട്​ മാത്രമാണെന്നും ഉവൈസി ആരോപിച്ചു. മുത്തലാഖ്​ ബിൽ സമിതിയിൽ കേന്ദ്രമന്ത്രിസഭയിൽ നിന്നുള്ള മുസ്​ലിം മന്ത്രിയെ ഉൾപ്പെടുത്തുകയോ ബില്ലിനെ കുറിച്ച്​ ഏതെങ്കിലും മുസ്​ലിം സംഘടനകളുമായി കൂടിയാലോചന നടത്തുകയോ ചെയ്​തിട്ടില്ലെന്നും ഉവൈസി പറഞ്ഞു. 

എന്നാൽ ‘പത്മാവത്​’ സിനിമയുടെ കാര്യമെത്തിയപ്പോൾ അതിൽ ഹിന്ദുക്കളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കാൻ നിർദേശിക്കുകയാണുണ്ടായതെന്നും അസദുദ്ദീൻ ഉവൈസി കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP doing 'pakoda' politics: Owaisi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.