സുതാര്യതയുടെ കാര്യത്തിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല -നഖ്​വി

ന്യൂഡൽഹി: സുതാര്യതയുടെ കാര്യത്തിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂന പക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വി. മുഖ്യ വിജിലൻസ് കമീഷണർ, വിജിലൻസ് കമീഷണർ എന്നിവർ ഉൾപ്പടെ കേന്ദ്ര സർക്ക ാറിന്‍റെ എല്ലാ നിയമനങ്ങളും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് കമീഷണർ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് ക ോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ലോക്സഭയിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

പ്രതിപക്ഷത്തിരിക്കാനുള്ള വോട്ട് പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന കാര്യം മനസിലാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. എല്ലാ നിയമനങ്ങളും നടത്താൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നുണ്ട്. അതിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ പ്രതിനിധിയെയും ഉൾപ്പെടുത്താറുണ്ട്. -നഖ്​വി പറഞ്ഞു.

യെസ് ബാങ്കിന്‍റെ തകർച്ച ചൂണ്ടിക്കാട്ടിയപ്പോഴും നഖ്​വി കോൺഗ്രസിനെ കുറ്റപ്പെടുത്തി. അഴിമതിക്കാരായ കോൺഗ്രസ് നേതാക്കൾ തകർത്തതിലേറെ മറ്റാരും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തിട്ടില്ല. കോൺഗ്രസ് തകർത്ത സമ്പദ് വ്യവസ്ഥയെ നവീകരിക്കലാണ് കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചെയ്യുന്നത്. രാജ്യം ശക്തമായ കരങ്ങളിലാണെന്നും നഖ്​വി പറഞ്ഞു.

യെസ് ബാങ്കിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര ധനമന്ത്രിയും റിസർവ് ബാങ്കും എന്തുകൊണ്ട് നേരത്തെ ഇടപെട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചിരുന്നു.

Tags:    
News Summary - BJP does not need certificate of transparency from Congress, says Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.