ബി.ജെ.പി സർക്കാർ രൂപീകരിക്കാത്തത്​ ഭൂരിപക്ഷമില്ലാത്തതിനാൽ -ശരദ്​ പവാർ

മുംബൈ: ഭൂരിപക്ഷമില്ലാത്തതിനാലാണ്​ മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക്​ സർക്കാർ രൂപീകരിക്കാനാവാതിരുന്നതെന്ന്​​ എൻ.സ ി.പി അധ്യക്ഷൻ ശരദ്​ പവാർ. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക്​ ഭൂരിപക്ഷമില്ലെന്നതാണ്​ യാഥാർഥ്യം. അതുകൊണ്ടാണ്​ അവർ സർക്കാർ രൂപീകരിക്കാതിരുന്നത്​. തങ്ങൾക്ക്​ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനാവില്ലെന്ന്​ ബി.ജെ.പി ഗവർണർക്ക്​ എഴുതി നൽകുക പോലും ചെയ്​തെന്നും പവാർ പറഞ്ഞു.

ഞങ്ങൾ എം.എൽ.എമാരുടെ യോഗങ്ങളുമായി മുന്നോട്ടുപോവു​കയാണെന്നും സർക്കാർ രൂപീകരണത്തിൽ എൻ.സി.പി ബി.ജെ.പിയോടൊപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - bjp didnt have majority and that is why they did not form govt says sharad pawar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.