ന്യൂഡല്‍ഹി: രാജ്യ തലസ്ഥാന നഗരിയിലെ മുഗൾ ഭരണാധികാരികളുടെ പേരിലുള്ള റോഡുകൾ പുനർനാമകരണം ചെയ്യണമെന്ന് ബി.ജെ.പി.
ഡൽഹിയിലെ പ്രധാന പാതകളായ അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസീബ് ലെയിന്‍, ഷാജഹാന് റോഡ് എന്നിവയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് കത്ത് നൽകി.
അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഷാജഹാന് റോഡിന്റെ പേര് ജനറൽ ബിബിന്‍ റാവത്ത് റോഡ് എന്നും മാറ്റണം.
തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും ഔറംഗസീബ് ലെയിൻ അബ്ദുല്‍ കലാം റോഡ് എന്നും ഹുമയൂണ്‍ റോഡ് മഹര്‍ഷി വാല്മീകി റോഡ് എന്നും ആക്കണമെന്നാണ് ബി.ജെ.പി ആവശ്യം. മുഗൾ ചക്രവർത്തിമാരുടെ പേരുകളിലുള്ള റോഡുകൾ അടിമത്തത്തിന്റെ അടയാളമാണെന്നാണ് ബി.ജെ.പി അധ്യക്ഷന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.