ന്യൂഡൽഹി: നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബി.ജെ.പി. പ്രചാരണത്തിെൻറ ആദ്യഘട്ടമായി ഞായാറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് ഡൽഹി രാം ലീലാ മൈതാനിയിൽ വൻ റാലി നടത്തി. ഡൽഹിയിലെ അനധികൃത കോളനികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ നടപടി എടുത്തുകാട്ടിയായിരുന്നു മോദിയുടെ പ്രസംഗം. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന 40 ലക്ഷം പേര്‍ക്ക് അവരുടെ വാസസ്ഥലത്തിെൻറ അവകാശം നല്‍കിയതായി മോദി അവകാശപ്പെട്ടു.
ഇതിെൻറ അതിര്‍ത്തി ഇതിനോടകം വേര്‍തിരിച്ചുകഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാം ലീലാ മൈതാനിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മുഴുവൻ നേതാക്കളും പങ്കെടുത്തു. െഫബ്രുവരി 14 നാണ് നിലവിലെ ആം ആദ്മി പാർട്ടി സർക്കാറിെൻറ കാലാവധി അവസാനിക്കുന്നത്.
70ൽ നാല് എം.എൽ.എമാർ മാത്രമാണ് ബി.ജെ.പിക്ക് സംസ്ഥാനത്തുള്ളത്. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ബി.ജെ.പി തൂത്തുവാരിയിരുന്നു. എന്നാൽ, കെജ്രിവാൾ സർക്കാർ നടപ്പാക്കിയ നിരവധി ജനകീയ പദ്ധതികൾ തങ്ങൾക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.