രാഹുലി​െൻറ പരാമർശം: ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിക്കും

ന്യൂഡൽഹി: ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺ​ഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിക്കും. സ്​മൃതി ഇറാനി, സരോജ്​ പാണ്ഡേ എന്നിവരാണ്​ കമ്മീഷനെ കാണുക. തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണ്​ രാഹുലി​​െൻറ പരാമർശമെന്നാണ്​ ബി.ജെ.പി ആരോപണം.

‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.

രാഹുലി​​െൻറ പ്രസ്​താവന രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബി.െജ.പി വിഷയം ഉയർത്തി.

Tags:    
News Summary - BJP delegation to meet election commision-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.