ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി അധികാരമേെറ്റങ്കിലും പാർട്ടി അഴിമതിയുടെ പാതയിൽ തന്നെ അവശേഷിക്കുമെന്ന് ബി.ജെ.പി. കോൺഗ്രസ് അധ്യക്ഷനായി അധികാരമേറ്റ രാഹുലിനെ അഭിനന്ദിച്ച് വിവിധ നേതാക്കൾ രംഗത്തുവരുന്നതിനിടയിലാണ് ബി.ജെ.പിയുടെ പ്രതികരണം. അതേസമയം, മുൻ ബി.ജെ.പി നേതാവും എ.ബി. വാജ്പേയിയുടെ അടുത്ത സഹായിയുമായിരുന്ന സുധീന്ദ്ര കുൽകർണി രാജ്യം കാത്തിരിക്കുന്ന പ്രധാനമന്ത്രിക്കുള്ള യോഗ്യതയുണ്ട് രാഹുലിനെന്ന് പ്രകീർത്തിച്ചു.
കോൺഗ്രസിൽ നേതൃമാറ്റം നടക്കുേമ്പാഴും 10 വർഷത്തെ ഭരണത്തിൽ നടത്തിയ അഴിമതിയാണ് രാജ്യത്തെ ചർച്ചയെന്നും ഝാർഖണ്ഡിൽ കൽക്കരി അഴിമതിക്കേസിൽ മധു കോഡ ശിക്ഷിക്കപ്പെട്ടത് ഇതിെൻറ തെളിവാണെന്നും സംബീത് പത്ര പറഞ്ഞു. നേതൃത്വം മാറിയാലും കോൺഗ്രസ് അഴിമതി പാർട്ടിയായി അവശേഷിക്കുമെന്നും നാലു വർഷത്തോളം അധികാരത്തിലില്ലാതിരുന്നിട്ടും കോൺഗ്രസിെൻറ അഴിമതിക്കഥകളാണ് ചർച്ചയെന്നും പത്ര പറഞ്ഞു.
എന്നാൽ, രാജ്യം കാത്തിരിക്കുന്ന വിവേകമതിയായ നേതാവിെൻറ പ്രസംഗമാണ് സ്ഥാനമേറ്റെടുത്ത് രാഹുൽ നടത്തിയതെന്ന് സുധീന്ദ്ര കുൽകർണി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള മനസ്സോടെ രാജ്യത്തിെൻറ ഭാവി പ്രധാനമന്ത്രിയാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് രാഹുൽ തെളിയിച്ചുവെന്നും കുൽകർണി തുടർന്നു. ബി.ജെ.പി വർഗീയതയും വെറുപ്പും പടർത്തുന്നതിനെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി, എങ്കിലും ബി.ജെ.പി പ്രവർത്തകർ തനിക്ക് സഹോദരീ സഹോദരന്മാരാണെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.