ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയം

അഗര്‍ത്തല: ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും ഉപ മുഖ്യമന്ത്രിയുമായ ജിഷ്ണു ദേബര്‍മനാണ് വിജയിച്ചത്. 26,510 വോട്ടിനാണ് ജിഷ്ണു ദേബര്‍മന്‍റെ വിജയം. അർജുൻ ദേവ് ബർമ (കോൺഗ്രസ്), ഉമാ ശങ്കർ ദേവ് ബർമ (ഐ.എൻ.പി.റ്റി), ജ്യോതിലാൽ ദേവ് ബർമ (സ്വതന്ത്രർ) എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ.

സി.പി.എം സ്ഥാനാര്‍ഥി രമേന്ദ്ര നാരായണ്‍ ദേബ് ബര്‍മയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ചാരിലാം സീറ്റിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12നാണ് നടന്നത്‌. ത്രിപുരയിൽ ബി.ജെ.പി വൻ ഭൂരിപക്ഷം നേടിയതിന് പിന്നാലെ നടന്ന ബി.ജ.പി ആക്രമങ്ങളില്‍ പ്രതിഷേധിച്ച് സി.പി.എം ചാരിലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സി.പി.എം ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

Tags:    
News Summary - BJP candidate & Deputy CM Jishnu Deb Burman wins Charilam assembly seat in Tripura -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.