കുമാരസ്വാമി ‘ആക്സിഡൻറൽ’ മുഖ്യമന്ത്രിയെന്ന് ബി.ജെ.പി

ബംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങി​​െൻറ ജീവിതകഥ പറയുന്ന ‘ദ ആക്സിഡൻറൽ പ്രൈം മിനിസ്​റ്റർ’ എന്ന സിനിമയു ടെ പേരിൽ വിവാദം തുടരുന്നതിനിടെ കർണാടക മുഖ്യമന്ത്രിയെ ആക്സിഡന്‍റൽ മുഖ്യമന്ത്രിയെന്ന് പരിഹസിച്ച് ബി.ജെ.പി. ‘ആക്സിഡൻറൽ സി.എം’ എന്ന പേരിൽ സിനിമ എടുത്താൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന ബി.ജെ.പി കർണാടകയുടെ ട്വീറ്റാണ് വിവാദമായത്.

സഖ്യസർക്കാർ അധികാരത്തിലേറിയശേഷം 377 കർഷകരാണ് ജീവനൊടുക്കിയതെന്നും 156 താലൂക്കുകൾ വരൾച്ചബാധിതമായി പ്രഖ്യാപിച്ചെന്നും ട്വീറ്റിൽ വിമർശിക്കുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ആക്സിഡൻറൽ ചീഫ് മിനിസ്​റ്റർ ആകാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പക്കാണ് ഈ കഥാപാത്രം ഏറ്റവും യോജിച്ചതെന്നായിരുന്നു കുമാരസ്വാമിയെ അനുകൂലിക്കുന്നവരുടെ മറുപടി.

Tags:    
News Summary - BJP calls CM Kumaraswamy accidental CM-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.