ന്യൂഡല്‍ഹി: തങ്ങള്‍ കണക്കുകൂട്ടിയ തരത്തിലായില്ലെന്നു കണ്ടതോടെ വംശീയ പ്രക്ഷോഭം നടത്തിയ അസമീസ് സംഘടനകളും വര്‍ഗീയ പ്രചാരണത്തിനു പട്ടിക ഉപയോഗിച്ച സംഘ്പരിവാര്‍ സംഘടനകളും അന്തിമ പൗരത്വപ്പട്ടികക്കെതിരെ രംഗത്ത്. പുറത്തായ 19 ലക്ഷം പേരില്‍ ബംഗാളി മുസ്ലിംകളുടെ അത്രയും എണ്ണമോ അതില്‍ കൂടുതലോ പേർ ബംഗാളി ഹിന്ദുക്കളായതോടെയാണ് ബി.ജെ.പിക്കും സംഘ്പരിവാർ സംഘടനകൾക്കും മലക്കംമറിച്ചിലുണ്ടായത്. അതേസമയം, ബംഗാള ി ഹിന്ദുക്കളും മുസ്ലിംകളുമടക്കം 40 ലക്ഷത്തിലേറെ പേരെങ്കിലും പുറത്താകാതിരുന്നതാണ ് ആസു (ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ) പോലുള്ള അസമീസ് സംഘടനകളുടെ പ്രതിഷേധത്തിനു കാരണം.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് സ്വന്തം അജണ്ട നടപ്പാക്കിയ ബി.ജെ.പി മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള അസമിലെ 40 ലക്ഷം പേരെയെങ്കിലും പൗരത്വ പട്ടികയിലൂടെ വിദേശികളാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ഇതിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷവും കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് അസമിലെ ബി.ജെ.പി സർക്കാർ പട്ടിക വീണ്ടും പരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
പൗരത്വമില്ലാതായ ബംഗാളി ഹിന്ദുക്കളെ പൗരത്വ ബില്ലിലൂടെ ഇന്ത്യന്‍ പൗരന്മാരാക്കുമെന്ന് ബി.ജെ.പി പരസ്യമായി പ്രഖ്യാപിച്ചതും തങ്ങളുടെ കണക്ക് തെറ്റിയതുകൊണ്ടാണ്. പുറത്തായവര്ക്കു നിയമസഹായം ചെയ്യുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സേനോവാള്‍ പറയുന്നതും സ്വന്തം ബംഗാളി ഹിന്ദു വോട്ടുബാങ്ക് മുന്നിൽകണ്ടാണ്. പൗരത്വപ്പട്ടികക്കായി നേരത്തേ സുപ്രീംകോടതിയെ സമീപിച്ചവരിൽ ഒരാളാണ് സോനോവാൾ.
അതേസമയം, ഹിന്ദുവായാലും മുസ്ലിമായാലും 40 ലക്ഷം ബംഗാളികളെങ്കിലും പുറത്തുപോകണമെന്ന നിലപാടിലായിരുന്നു അസം വംശീയതയുള്ള സംഘടനകളും ഉദ്യോഗസ്ഥവൃന്ദവും. അതിെൻറ തുടര്‍ച്ചയായിട്ടാണ് ആസു സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇപ്പോള്‍ പുറത്തായ ഹിന്ദുക്കളെ പൗരത്വ ബില്ലിലൂടെ ഇന്ത്യന്‍ പൗരന്മാരാക്കാന് അനുവദിക്കില്ലെന്ന് ആസു അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് സംഘ്പരിവാറിെൻറ വര്‍ഗീയതയും അസം വംശീയവാദവും പരസ്പരം ചേരിതിരിഞ്ഞ സാഹചര്യമാണ് ഇപ്പോൾ അസമില്‍.
സുപ്രീംകോടതി മേല്നോട്ടത്തിലായതു കൊണ്ടാണ് ബംഗാളി മുസ്ലിംകളോട് വിവേചനപരമായ നിലപാടില്ലാതെ പട്ടിക ഇറങ്ങിയതെന്നാണ് ഓള് അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയന്‍ (ആംസു) അടക്കമുള്ള മുസ്ലിം സംഘടനകളുടെ പ്രതികരണം. ഇപ്പോള്‍ പട്ടികക്കു പുറത്തായവരില്‍ ഭൂരിഭാഗവും പൗരത്വരേഖകളുള്ളവരാണെന്നും അവര്‍ പറയുന്നുണ്ട്. വംശീയ-വര്‍ഗീയ ചേരിതിരിവിനിടയിലും തങ്ങളെ പുറത്താക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും കാണിക്കുന്ന ഐക്യമാണ് ഇവരെ ആശങ്കപ്പെടുത്തുന്നതും.
മിസോറം അതിർത്തിയിൽ കനത്ത സുരക്ഷ
ഐസോൾ: അസമിൽ പൗരത്വപ്പട്ടിക പുറത്തിറക്കിയതിനെ തുടർന്ന് 123 കിലോമീറ്റർ വരുന്ന അസം-മിസോറം അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. പുറത്താക്കപ്പെട്ടവർ മിസോറമിലേക്ക് കുടിയേറാനുള്ള സാഹചര്യം കണക്കിലെടുത്താണ് ചെക്പോസ്റ്റുകളിൽ കനത്ത സുക്ഷ ഏർപ്പെടുത്തിയതെന്ന് പൊലീസ് ഐ.ജി ജോൺ നെയ്ലയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.