ആവശ്യമെങ്കിൽ കാർഷിക നിയമം വീണ്ടും കൊണ്ടുവരുമെന്ന് സാക്ഷി മഹാരാജ്​

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​മാ​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച്​ ഒ​രു​നാ​ൾ പി​ന്നി​ട​വെ, ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മം വീ​ണ്ടും കൊ​ണ്ടു​വ​രു​മെ​ന്ന് ബി.​ജെ.​പി ഉ​ന്നാ​വ്​ എം.​പി സാ​ക്ഷി മ​ഹാ​രാ​ജ്.

ബി​ല്ലു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന ഒ​ന്നാ​ണ്. അ​വ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. ഇ​തി​ന്​ അ​ധി​ക​സ​മ​യ​മെ​ടു​ക്കി​ല്ലെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. അതേസമയം, 2022ലെ യു.പി തെരഞ്ഞെടുപ്പിന്​ ശേഷം വിവാദ കാർഷിക നിയമങ്ങൾ ബി.ജെ.പി തിരിച്ചു കൊണ്ടുവന്നേക്കുമെന്ന്​ സമാജ്​വാദി പാർട്ടി ആശങ്ക​പ്രകടിപ്പിച്ചു.

നിയമം തിരി​ച്ചു കൊണ്ടുവരുമെന്ന രാജസ്ഥാൻ ഗവർണർ കൽരാജ്​ മിശ്ര, സാക്ഷി മഹാരാജ്​ എം.പി എന്നിവരുടെ പ്രസ്​താവന ഇത്​ വ്യക്തമാക്കുന്നതായും പാർട്ടി ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Bills will come again, says Sakshi Maharaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.