കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യൻ ശത കോടീശ്വരൻമാരേറെയും മഹാ നഗരങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് സ്വയമൊരുക്കിയ ബയോബബ്ൾ സുരക്ഷയിലേക്ക് മാറി. കുടുംബാംഗങ്ങളും അടുത്ത ജീവനക്കാരും മാത്രമുള്ള സുരക്ഷിത സംഘമായി പുറം ബന്ധങ്ങൾ ഉപേക്ഷിച്ച് കഴിയുകയാണ് പലരും. ചിലർ ഡൽഹി മുംബൈ പോലുള്ള വൻ നഗരങ്ങൾ ഒഴിവാക്കി വിദൂര സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ രംഗം ഏറെക്കുറെ തകരുകയും പുറം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ അതിജാഗ്രതയിലാണ് ശതകോടീശ്വരൻമാരെല്ലാം.
ഏഷ്യയിലെ തന്നെ അതിസമ്പന്നനായ മുകേഷ് അംബാനി മുംബൈയിലെ വസതി വിട്ട് ഗുജറാത്തിലെ ജാംനഗറിലേക്ക് കുടുംബസമേതം മാറി. റിലയൻസിെൻറ ഒായിൽ റിഫൈനറികളുള്ള ജാംനഗറിൽ പുറംബന്ധങ്ങളൊന്നുമില്ലാതെ കഴിയുകയാണ് അദ്ദേഹമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
അതേസമയം, കോവിഡ് രക്ഷാ പ്രവർത്തനത്തിെൻറ ഭാഗമായി ഒാക്സിജനടക്കമുള്ളവ സംവിധാനിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനാണ് മുകേഷ് അംബാനി ജാംനഗറിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതായാലും പുറം ബന്ധങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹവും കുടുംബവും ഇപ്പോൾ കഴിയുന്നത്. മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങളും അടുത്ത ജീവനക്കാരും മാത്രമാണ് പരസ്പരം ബന്ധപ്പെടുന്നത്. ഇവരാരും പുറത്തുനിന്നുള്ള ആരുമായും ബന്ധപ്പെടാതെ ബയോബബ്ൾ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ മറ്റൊരു അതിസമ്പന്നനായ ഗൗതം അദാനി അഹമ്മദാബാദിെൻറ പ്രാന്തപ്രദേശത്തുള്ള വസതിയിലാണിപ്പോൾ. മകൻ കരൺ അദാനി അടക്കമുള്ള കുടുംബാംഗങ്ങളും ജീവനക്കാരുമാണ് കൂടെയുള്ളത്. ഇവരാരും പുറത്തുള്ള ആരുമായും ബന്ധപ്പെടാതെ സുരക്ഷയൊരുക്കിയാണ് അവിടെ കഴിയുന്നതത്.
ബൈജൂസ് ആപ് സ്ഥാപകനായ ശതകോടീശ്വരൻ ബൈജു രവീന്ദ്രൻ ബാംഗ്ലൂരിലെ വസതിയിൽ കുടുംബത്തോടൊപ്പം പുറംലോക ബന്ധങ്ങൾ ഉപേക്ഷിച്ച് കഴിയുകയാണ്. അടുത്ത ജീവനക്കാർ മാത്രമാണ് കൂടെയുള്ളത്.
അടുത്ത ജീവനക്കാരും കുടുംബാംഗങ്ങളും മാത്രമായി പുറം ബന്ധങ്ങളില്ലാതെ കഴിയുകയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് ഇപ്പോൾ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോസിസിെൻറ മറ്റൊരു സഹസ്ഥാപകനായ നന്ദൻ നിലേകനി, ഡിക്സൺ ടെക്നോളജീസ് സ്ഥാപകൻ സുനിൽ വചനി തുടങ്ങിയവരൊക്കെ ഇങ്ങനെ പുറമെ നിന്നുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ബുയാബബ്ൾ സുരക്ഷയിൽ കോവിഡിനെ പ്രതിരോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.