ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ പൊലീസുകാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അറിയിക്കാൻ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതി ആറാഴ്ച സമയം അനുവദിച്ചു. അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ. ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് സമയം അനുവദിച്ചത്. ജനുവരി ആദ്യവാരം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ബിൽക്കീസ് ബാനുവിന് അനുവദിച്ച നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ അടുത്തയാഴ്ച തന്നെ വാദം കേൾക്കും. ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസ് ഒാഫിസർമാർെക്കതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ കഴിഞ്ഞ മാസം 23വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു.
ബലാത്സംഗക്കേസിൽ 12 പേർക്ക് പ്രത്യേക സി.ബി.െഎ കോടതി 2008ൽ നൽകിയ ജീവപര്യന്തം ശിക്ഷ മേയ് നാലിന് േബാംബെ ഹൈകോടതി ശരിവെച്ചിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് അഞ്ച് പൊലീസ് ഒാഫിസർമാരും, രണ്ട് ഡോക്ടർമാരും ശിക്ഷിക്കപ്പെട്ടിരുന്നു. ഗർഭിണിയായ ബിൽക്കീസ് ബാനു 2002 മാർച്ചിലാണ് കൂട്ട ബലാത്സംഗത്തിനിരയായത്. അക്രമികൾ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.