Posted On
date_range Updated On
date_range ബിൽകീസ് ബാനു കേസ്: പ്രതികളുടെ അപ്പീൽ തള്ളി
ന്യൂഡൽഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 2002ലെ ബിൽകീസ് ബാനു കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളി. മുംബൈ ഹൈകോടതി വിധിക്കെതിരെ ഡോക്ടറും െഎ.പി.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പൊലീസുകാരും നൽകിയ അപ്പീലാണ് തള്ളിയത്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ കോടതി, അപ്പീൽ കേൾക്കാൻ വിസമ്മതിച്ച് മുംബൈ ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.
വഡോദര സിറ്റി സോൺ^മൂന്ന് ഡി.സി.പി ബഗോറയാണ് കേസിൽ ശിക്ഷിക്കപ്പെട്ട െഎ.പി.എസുകാരൻ. ഇദ്ദേഹത്തിന് സർവിസും പെൻഷൻ ഉൾപ്പെടെ മറ്റാനുകൂല്യങ്ങളും നഷ്ടമാകും. രണ്ടു പൊലീസുകാർക്കും ഇതേ അവസ്ഥയുണ്ടാകും. ബാക്കി രണ്ടു പൊലീസുകാർ സർവിസിൽനിന്ന് വിരമിച്ചതാണ്. കൃത്യവിലോപത്തിനാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.