ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടിൽ ഇറക്കിവിട്ടു

ചെന്നൈ: ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടിൽ ഇറക്കിവിട്ടു. പള്ളിക്കരണയില്‍ ബൈക്ക് ടാക്‌സി യാത്രക്കിടെയാണ് ഇരുപത്തിരണ്ടുകാരിയെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ബൈക്ക് ടാക്‌സി ഡ്രൈവര്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്‌സിയും പൊലീസ് പിടിച്ചെടുത്തു.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനെ കാണാന്‍ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് വീട്ടിലേക്ക് തിരികെ വന്നതും. എന്നാല്‍ യാത്രക്കിടെ ആളൊഴിഞ്ഞ വഴിയില്‍ വച്ച് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ശേഷം യുവതിയെ വീടിന് സമീപം ഇറക്കിവിട്ടു. വീട്ടിലെത്തിയ യുവതി നടന്ന സംഭവം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശിവകുമാറിനെ റിമാന്‍ഡ് ചെയ്തു. 

Tags:    
News Summary - Bike taxi driver sexually assaulted woman and dropped her off at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.