ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു, അക്രമം, തീവെപ്പ്: 17 പേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ ബൈക്ക് ഓവർടേക്ക് ചെയ്തതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ ധന്ദുകയിലാണ് സംഭവം. ഇത് മേഖലയിൽ സംഘർഷത്തിനും തീവെപ്പിനും ഇടയാക്കി. സംഭവത്തിൽ 17 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

35 കാരനായ ധർമേഷ് ആണ് കൊല്ലപ്പെട്ടത്. ബൈക്ക് ഓവർടേക്ക് ചെയ്തതിനെ ച്ചൊല്ലി പ്രദേശവാസിയായ ധർമേഷ് രണ്ട് യുവാക്കളുമായി വാക്കേറ്റത്തിലേർപ്പെട്ടതോടെയാണ് സംഭവം ആരംഭിച്ചത്. വാക്ക് തർക്കത്തിനിടെ ധർമേഷ് കുത്തേറ്റ് മരിച്ചു. ഇത് പ്രദേശത്ത് പ്രതിഷേധത്തിനും അക്രമത്തിനും കാരണമായി. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങളും കെട്ടിടങ്ങളും തീവെച്ച് നശിപ്പിച്ചു. സംഘർഷം വേഗത്തിൽ വ്യാപിച്ചതോടെ വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

ജില്ലാ പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് ജാട്ടിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സന്നാഹം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികളായ സമീർ, റിസ് വാൻ എന്നിവരെയും തീവെപ്പിനും നശീകരണ പ്രവർത്തനത്തിലും പങ്കുള്ള 15 പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Bike overtaking row turns fatal in Ahmedabad's Dhandhuka, sparks arson; 17 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.