Posted On
date_range Updated On
date_range 'ബിഹാറി ഗുണ്ട' പരാമർശം: തൃണമൂലിന് ഹിന്ദി സംസാരിക്കുന്നവരോട് അലർജിയാണെന്ന് ബി.ജെ.പി എം.പി
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് ഹിന്ദി സംസാരിക്കുന്നവരെ കാണുേമ്പാൾ അലർജിയാണെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബിഹാറി ഗുണ്ടയെന്ന പരാമർശത്തിൽ തൃണമൂൽ എം.പി മഹുവ മൊയിത്ര മാപ്പ് പറയണയെന്നും ദുബെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പാർലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ തന്നെ മൊയിത്ര ബിഹാറി ഗുണ്ടയെന്ന് വിളിച്ചുവെന്നാണ് ദുബെയുടെ ആരോപണം. ഹിന്ദി സംസാരിക്കുന്ന മുഴുവൻ പേരെയും അപമാനിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എം.പി ചെയ്തിരിക്കുന്നത്.
ഉത്തരേന്ത്യക്കാർക്കെതിരെ മോശം ഭാഷയാണ് നിങ്ങളുടെ എം.പിമാർ പ്രയോഗിച്ചിരിക്കുന്നതെന്ന് മമത ബാനർജിയെ ഓർമിപ്പിക്കുകയാണെന്നും ദുബെ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദുബെയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.