Posted On
date_range Updated On
date_range ഛത് പൂജ: തിരക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു
ഔറംഗാബാദ്: ബിഹാറിൽ ഛത് പൂജക്കിടെയുണ്ടായ തിരക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. സൂര്യനഗരി ദേവ് മേഖലയിൽ ശനിയാ ഴ്ച വൈകുന്നേരമാണ് സംഭവം. പട്നയിൽനിന്നുള്ള ആറു വയസ്സുകാരനും ഭോജ്പൂരിൽനിന്നെത്തിയ ഒന്നര വയസ്സുള്ള പെൺകുഞ്ഞുമാണ് മരിച്ചത്.
പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് ദുരന്തങ്ങൾ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം മേഖലയിൽ വിന്യസിച്ചു.
ജില്ല മജിസ്ട്രേറ്റ് രാഹുൽ രഞ്ജൻ മഹിവാലും പൊലീസ് സൂപ്രണ്ടും മരിച്ച കുടുംബാംഗങ്ങളെ സന്ദർശിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.